വാഹനപ്രേമികള്‍ക്കായ് ഹാക്കിംഗ് മത്സരം സംഘടിപ്പിച്ച് ടെസ്‌ല. വാഹനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായാണ് കമ്പനിയുടെ പുതിയ തന്ത്രം. വാഹനത്തിലെ സോഫ്റ്റ്‌വേറിലുള്ള തകരാര്‍ കണ്ടെത്തുന്ന ഹാക്കര്‍മാര്‍ക്കായി 10 ലക്ഷം ഡോളറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പൊണ്‍2ഓണ്‍ ഹാക്കിംഗ് മത്സരത്തിലൂടെ ഗവേഷകര്‍ക്ക് 35,000 ഡോളര്‍ മുതല്‍ 2.5 ലക്ഷം ഡോളര്‍ വരെ സ്വന്തമാക്കാന്‍ കഴിയും.
ഒപ്പം ആദ്യ വിജയിക്ക് ടെസ്‌ല മോഡല്‍ 3 കാറും സമ്മാനമായി ലഭിക്കും. മാത്രമല്ല ടെസ്‌ലയുടെ വെബ്‌സൈറ്റില്‍ ടെസ്‌ല സെക്യൂരിറ്റി റിസേര്‍ച്ചര്‍ ഹാള്‍ ഓഫ് ഫെയിം എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സോഫ്റ്റ്‌വേറുകളിലെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തുന്ന ഗവേഷണമേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2007 മുതലാണ് പൊണ്‍3ഓണ്‍ മത്സരം ആരംഭിച്ചതെന്ന് സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍ഡ് മൈക്രോയുടെ സീനിയര്‍ ഡയറക്ടര്‍ ബ്രയാന്‍ ഗോറെന്‍സ് പറഞ്ഞു. 2013ല്‍ 13 ഗവേഷകര്‍ പൊണ്‍2ഓണ്‍ മത്സരത്തില്‍ വിജയികളായപ്പോള്‍ 2014ല്‍ ഏഴും 2016ല്‍ രണ്ടു പേരുമാണ് വിജയികളായത്.