ആദ്യമായി മലയാളത്തില്‍ ഒരു നടന് പകരം വില്ലനായി ഒരു കാറെത്തുന്നു.
ജെ.ജോണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന’ഓവര്‍ടേക്ക്’ എന്ന സിനിമയിലാണ് ഒരു കാര്‍ വില്ലനായി എത്തുന്നത്.
നിര്‍മാതാവും നടനുമായ വിജയ് ബാബുവും പാര്‍വതി നായരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയും പാര്‍വതിയും ഒരു യാത്ര പോകുന്നതിനിടെ ഇവരുടെ കാറിനെ അജ്ഞാതര്‍ പിന്തുടരുകയും, തുടര്‍ന്ന് കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം
ബേബി ലയാ ജോണ്‍, കൃഷ്ണ, നെല്‍സണ്‍, നിയാസ്, കോട്ടയം പ്രദീപ്, നിയാസ് ഹക്കര്‍, അഞ്ജലി അനീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അനില്‍ കുഞ്ഞപ്പന്‍ തിരക്കഥ എഴുതുന്ന ചിത്രം ജോണ്‍ ജെ.സിനിമാസിന്റെ ബാനറില്‍ ജെ.പി.ജോസഫാണ് നിര്‍മിക്കുന്നത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് റോണി റാഫേല്‍ ഈണം നല്‍കുന്നു.
അജയന്‍ വിന്‍സെന്റ് ഛായാഗ്രഹണവും ജോണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.