ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള പുരസ്‌കാരം മാരുതി സുസുക്കി സ്വിഫ്റ്റിന്. ഹ്യുണ്ടായ് അവതരിപ്പിച്ച സാന്‍ട്രോയാണ് രണ്ടാം സ്ഥാനത്ത്, ഹോണ്ട അമേസാണ് മൂന്നാം സ്ഥാനത്ത്.
പതിനെട്ട് ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ ചേര്‍ന്നാണ് പതിനാലാമത് എഡിഷന്‍ വിജയിയെ തിരഞ്ഞെടുത്തത്. ഇതിന് മുന്‍പ് 2006ലും 2012ലും മികച്ച കാറിനുള്ള അവാര്‍ഡ് സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഒ്ന്നാം തലമുറ മോഡലിനും രണ്ടാം തലമുറ മോഡലിനുമാണ് നേരത്തെ അവാര്‍ഡ് ലഭിച്ചത്. മൂന്നാം തലമുറ സ്വിഫ്റ്റ് ആണ് ഈ വര്‍ഷം നിരത്തിലെത്തിച്ചത്.
ഈ വര്‍ഷം നിരത്തിലിറക്കിയ ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി എര്‍ട്ടിഗ, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, മഹീന്ദ്ര മരാസോ, മഹീന്ദ്ര ആള്‍ടൂറാസ്, ഹോണ്ട സിആര്‍വി എന്നീ കാറുകളെ പിന്നിലാക്കിയാണ് സ്വിഫ്റ്റ് ഒന്നാം ഒന്നാമതെത്തിയത്.