Car sales pick up speed

ന്യൂഡല്‍ഹി: നേട്ടക്കുതിപ്പിനിടെ നവംബറില്‍ ഇന്ത്യന്‍ ആഭ്യന്തര വാഹന വിപണിക്ക് ക്ഷീണം. ഒക്‌ടോബറില്‍ 14 ശതമാനം വില്പന വര്‍ദ്ധന കുറിച്ചപ്പോള്‍, കഴിഞ്ഞമാസം നേടിയത് 3.18 ശതമാനം വളര്‍ച്ച മാത്രം.

മഴക്കെടുതിയെ തുടര്‍ന്ന് ചെന്നൈ പ്ലാന്റുകളില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതാണ് പ്രധാനമായും തിരിച്ചടിയായത്. ദീപാവലിയോട് അനുബന്ധിച്ചുണ്ടായ മികച്ച വില്പന, നഷ്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് വാഹന കമ്പനികളെ രക്ഷിച്ചു.

11.40 ശതമാനം വര്‍ദ്ധനയോടെ 2.36 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ കഴിഞ്ഞമാസം വിറ്റഴിക്കപ്പെട്ടു. വാണിജ്യ വാഹനങ്ങളുടെ വില്പന 8.56 ശതമാനവും മൊത്തം ടൂവീലര്‍ വില്പന 1.47 ശതമാനവും ഉയര്‍ന്നു. 51,000 വാണിജ്യ വാഹനങ്ങളും 13.2 ലക്ഷം ടൂവീലറുകളും കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി.

കാര്‍ വിപണി 10.39 ശതമാനം നേട്ടം കുറിച്ചു. റെനോ ക്വിഡ്, മഹീന്ദ്ര ടി.യു.വി 300, മാരുതി സുസുക്കി ബലേനോ, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയ പുതിയ മോഡലുകള്‍ കാര്‍ വിപണിക്ക് കരുത്തു പകര്‍ന്നു. മൊത്തം 1.73 ലക്ഷം കാറുകള്‍ കഴിഞ്ഞമാസം വിറ്റുപോയി.

Top