ഗാന്ധിനഗര്‍: ഗുജറാത്തിലെ അഹമ്മദാബാദില്‍ അമിത വേഗതയിലെത്തിയ കാര്‍ കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്നവരുടെ മുകളില്‍ കൂടി പാഞ്ഞു കയറി. സംഭവത്തില്‍ ഒരു യുവതി മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.
അഹമ്മദാബാദിലെ ശിവരഞ്ജനിയിലെ ബിമ നഗറിനടുത്താണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ഉടമ ഷൈലേഷ് ഷായും കുടുംബത്തോടൊപ്പം ഒളിവിലാണ്. സംഭവത്തില്‍ സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.