വാഹന വിപണിയില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയ്ക്ക് മികച്ച നേട്ടമാണ് ഫെബ്രുവരി മാസം സമ്മാനിച്ചത്. 2021 ഫെബ്രുവരി മാസത്തില്‍ 14,075 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ കമ്പനി വിറ്റത്. എന്നാല്‍ 2020 ഫെബ്രുവരിയിലെ വില്‍പ്പന പരിശോധിച്ച് ഇത് 10,352 യൂണിറ്റുകള്‍ മാത്രമായിരുന്നു. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 36 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി യാരിസ്, അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ എന്നീ മോഡലുകളിലാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടൊയോട്ട യാരിസിലും അര്‍ബന്‍ ക്രൂയിസറിലും 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് കമ്പനി നല്‍കുന്നു. മാത്രമല്ല, യാരിസില്‍ കമ്പനി 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള, ഇന്നോവ ക്രിസ്റ്റ, പുതിയ ഫോര്‍ച്യൂണര്‍, വെല്‍ഫയര്‍ മോഡലുകളില്‍ ഈ മാസം ഓഫറുകളൊന്നും തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.