ഓണക്കിറ്റിലെ ഏലക്കാ വിതരണം; പ്രതിപക്ഷ ആരോപണം തെറ്റെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ഇ-ടെണ്ടര്‍ വഴിയാണ് ഏലം സംഭരിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം കിട്ടി. പ്രതിപക്ഷ ആരോപണത്തില്‍ ഒരു അടിസ്ഥാനവുമില്ല. എങ്കിലും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.

ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാള്‍ക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 71 ലക്ഷം പേര്‍ കിറ്റുകള്‍ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉള്‍പ്പെടുത്താന്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top