സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; സത്യം പുറത്തു വരട്ടെയെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ സത്യം പുറത്തു വരട്ടെയെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി.

എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈദികരെ ചോദ്യം ചെയ്തത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം പൊലീസും കോടതിയും നിശ്ചയിക്കട്ടെയെന്നും പൊലീസ് അന്വേഷണത്തെ വിലയിരുത്തി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തൃക്കാക്കര മജിസ്ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31വരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് ഇന്ന് രാവിലെയായിരുന്നു പൊലീസ് രേഖപ്പെടുത്തിയത്.

Top