കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലര്‍ വായിക്കാതെ ഒരു വിഭാഗം പള്ളികള്‍

george-allenchery

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലര്‍ ഒരു വിഭാഗം കത്തോലിക്കാ പള്ളികള്‍ വായിച്ചില്ല. ചിലയിടങ്ങളില്‍ വായിച്ചത് മാര്‍ ജേക്കബ് മനത്തോടത്ത് പുറത്തിറക്കിയ സര്‍ക്കുലര്‍ മാത്രമാണ്.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ ഭരണാധികാരിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജേക്കബ് മനത്തോടത്ത് സഭകളിലേക്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് രണ്ട് പള്ളികളില്‍ വായിക്കാനാണ് വികാരിമാരോട് ആവശ്യപ്പെട്ടത്.

എന്നാല്‍, ചില ഇടവകകളിലെ വികാരിമാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിക്കാതെ മാനത്തേടത്തിന്റെ സര്‍ക്കുലര്‍ മാത്രമാണ് വായിച്ചിരിക്കുന്നത്. കൂടാതെ രണ്ട് സര്‍ക്കുലറുകളും വായിക്കാത്ത പള്ളികളുമുണ്ട്.

Top