രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

maralancheri

അങ്കമാലി: രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും ദു:ഖവെള്ളിയാഴ്ച്ച സന്ദേശത്തില്‍ അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് പരാമര്‍ശിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.

കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയില്‍ ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top