കരീബിയന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കമാകും. സിപിഎലിന്റെ 9ആം എഡിഷനാണ് നാളെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ തുടക്കമാവുക. താരങ്ങളും ഒഫീഷ്യലുകളുമൊക്കെ സെന്റ് കിറ്റ്‌സില്‍ എത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിനെത്തിയ 255 പേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.
നാളെ ആരംഭിക്കുന്ന സിപിഎല്‍ അടുത്ത മാസം 15ന് അവസാനിക്കും. കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായി കാണികളില്ലാതെയാവും മത്സരങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സും, ഗയാന ആമസോണ്‍ വാരിയേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.
അതേസമയം, സെപ്റ്റംബര്‍ 19 മുതല്‍ ദുബൈയിലാണ് ഐപിഎല്‍ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയര്‍ മത്സരവും ദുബൈയില്‍ നടക്കും. ഒക്ടോബര്‍ 15 ന് ഫൈനലും ഒക്ടോബര്‍ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേര്‍ മത്സരം ഒക്ടോബര്‍ 11 നും രണ്ടാം ക്വാളിഫയര്‍ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.