രാജ്യത്ത് ബിഎസ്6 വാഹനങ്ങള്‍ എത്തുന്നതിന് മുമ്പേ ബിഎസ്4 മോഡലുകള്‍ എല്ലാം വിറ്റഴിച്ചിരിക്കുകയാണ് മാരുതി, ഫോര്‍ഡ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ കമ്പനികള്‍. ഈ കമ്പനികള്‍ ബിഎസ്6 വാഹനങ്ങള്‍ എത്തിച്ചുകഴിഞ്ഞെന്നാണ് വിവരം.
മാരുതി സുസുക്കി 2019 ഏപ്രില്‍ മുതലേ ബിഎസ്6 മോഡലുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അതിലും വലിയ നേട്ടവും കമ്പനി ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ബിഎസ്6 വാഹനങ്ങള്‍ കമ്പനി വില്‍ക്കുകയും ചെയ്തു.
അതുപോലെ മറ്റ് കമ്പനികളായ ഹോണ്ട, ഫോര്‍ഡ്, ടൊയോട്ട ബ്രാന്‍ഡുകള്‍ക്കും നിരവധി ബിഎസ്6 വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.
ടൊയോട്ട 2020 ഫെബ്രുവരിയില്‍ മൊത്തം 10,352 യൂണിറ്റ് ബിഎസ്6 വാഹനങ്ങള്‍ ഡീലര്‍മാരിലേക്ക് എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.