കാലം അതിന്റെ പ്രയാണം തുടരുമ്പോൾ, അവ ചില മുറിവുകൾ ഒക്കെ നമുക്ക് സമ്മാനിക്കും. ആ മുറിവുകളിൽ അമർന്നു ജീവിതം നശിപ്പിക്കുന്നവർ അല്ല, മറിച്ച് ആ മുറിവുകളിൽ നിന്നും ജീവിതത്തെ പോരാടി തിരിച്ചു പിടിക്കുന്നവരാണ് യഥാർത്ഥ പോരാളികൾ. അങ്ങനെ നോക്കുമ്പോൾ, കെയ്‌റി അണ്ടർവുഡ് ഒരു പോരാളിയാണ്. ജീവിതത്തിന്റെ ഇരുട്ട് നിറഞ്ഞ നിമിഷങ്ങളെ വെളിച്ചം കൊണ്ട് കീഴടക്കിയ പോരാളി.
വലിയ ഒരു അപകടത്തിൽ ഉണ്ടായ മുറിവിന്റെ പാടുകളാണ് ഗായികയും നടിയുമായ കെയ്‌റി അണ്ടർവുഡ് തുറന്നു കാട്ടിയത്. വെള്ളിയാഴ്ചയാണ് ഇവർ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ മുഖത്ത് ഉണ്ടായ മുറിവിന്റെ അവശേഷിക്കുന്ന കലകളെ കാണിച്ചത്. ‘ലവ് വിൻസ്(love wins)’ എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിന് മുമ്പായി അവർ ആരാധകർക്കായി തന്റെ കലകൾ ഉള്ള ചിത്രം പോസ്റ്റ് ചെയ്തു. കലകളിൽ ചായം പൂശി, ഏറ്റവും കൂടുതൽ കലകൾ ഉള്ള ഭാഗം കാണാൻ കഴിയുന്നതു പോലെ മുടി കൈകൊണ്ട് പിന്നിലേക്കു മാറ്റി എടുത്തിരിക്കുന്ന സെൽഫിയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്ചെയ്തിരിക്കുന്നത്.
മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ കലകൾ പോലും അപകർഷതാ ബോധത്തിന്റെ പേരിൽ മറച്ചു വയ്ക്കുന്ന പുതിയ തലമുറയ്ക്ക് ഈ 35-കാരിയായ ഗായിക തീർച്ചയായും ഒരു പ്രചോദനമാണ്. ശരീരത്തിൽ ഉണ്ടായ പാടുകൾ അഭിമാനത്തോടെ തുറന്നു കാട്ടുന്ന കെഹ്റി ആരാധകർക്ക് മാത്രമല്ല ലോകത്തിന് തന്നെ ഒരു മാതൃകയാണ്.
2017 നവംബറിലാണ് താരത്തിൽ അപകടം ഉണ്ടാവുന്നത്. അപകടത്തിന് ശേഷം ഈ വർഷം ഏപ്രിലിലാണ് താരം ഒരു പൊതു വേദിയിൽ ആദ്യമായി പങ്കെടുക്കുന്നത് തന്നെ. ഏത് തരത്തിൽ ഉള്ള പാട്ടുകൾക്കും ശബ്ദം നൽകാൻ കഴിയുന്ന ഒരു അപൂർവ നാദത്തിന് ഉടമയാണ് കെഹ്റി.