ട്രെയിനുകളിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ട്രെയിനുകളിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് നിര്‍ദ്ദേശം.

ട്രെയിനില്‍ യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ അടിയന്തര വൈദ്യശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ട്രെയിനുകളില്‍ അടിയന്തര ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും പൂര്‍ണ്ണമായി വിജയം കണ്ടില്ലെന്നാണ് റെയില്‍വേ കോടതിയെ അറിയിച്ചത്.

ട്രെയിനിന്റെ കുലുക്കവും വേഗതയും ശബ്ദവും എല്ലാം ഇതിന് തടസങ്ങളായിരുന്നു. എല്ലാ ട്രെയിനുകളിലും ഡോക്ടര്‍മാരെ നിയോഗിക്കുക അസാധ്യമാണെന്നും റെയില്‍വേ കോടതിയോട് പറഞ്ഞു.

യാത്രക്കാര്‍ക്ക് രോഗമുണ്ടായാല്‍ റെയില്‍വേ ജീവനക്കാര്‍ അടിയന്തരമായി വിവരം അടുത്ത സ്‌റ്റേഷനില്‍ അറിയിക്കണം. കഴിയുന്നത്ര വേഗം ചികില്‍സ ലഭ്യമാക്കണമെന്നും കോടതി അറിയിച്ചു.

Top