ബാലറ്റ് കൊണ്ടുപോകുന്നത് പ്ലാസ്റ്റിക് സഞ്ചിയില്‍; സുരക്ഷാ വീഴ്ചയെന്ന് കെ സുധാകരന്‍

sudhakaran

തിരുവനന്തപുരം: സംസ്ഥാനത്തെ തപാല്‍ വോട്ടില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബാലറ്റ് കൊണ്ടുപോകുന്നത് പ്ലാസ്റ്റിക് സഞ്ചിയിലാണെന്നും ഇടതനല്ലാത്ത ബാലറ്റ് നശിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. വ്യാജ വോട്ടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടു. കള്ളവോട്ടിനെതിരെ നിയമ നടപടിയ്ക്കുള്ള സാദ്ധ്യതയ്ക്ക് ഹൈക്കോടതി വഴിയൊരുക്കിത്തന്നിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ വലിയ രീതിയില്‍ കള്ളവോട്ട് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അതാണ് ഈ പ്രതിസന്ധിയിലും നേരിയ പ്രതീക്ഷ നല്‍കുന്നത്.

‘ആരാണ് കള്ളം പറയുന്നതെന്ന് ജനം മനസിലാക്കണം. കേരളത്തിലെ മുഖ്യമന്ത്രിയില്‍ നിന്നൊരു കള്ളം ജനങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ല. ജനങ്ങളുടെ മനസില്‍ ഒരു രക്ഷകന്റെ പദവിയാണ് മുഖ്യമന്ത്രി എന്നുള്ളത്. ആ പദവിയോട് നീതി പുലര്‍ത്താന്‍ പിണറായി വിജയന് സാധിച്ചില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹം ജനങ്ങളോട് പറഞ്ഞ നുണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും പറഞ്ഞു കാണില്ല. ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് ‘-സുധാകരന്‍ പറഞ്ഞു.

 

Top