മാരുതി സുസുക്കിയുടെ സ്വിഫ്റ്റിന് ആവശ്യക്കാരേറെ; വിറ്റഴിച്ചത് 20 ലക്ഷം യൂണിറ്റുകള്‍

Maruti suzuki

മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് 20 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി. ഇതില്‍ 20 ശതമാനവും വിറ്റഴിക്കപ്പെട്ടത് സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റാണ്. വാഹനം വിപണിയിലെത്തി 13 വര്‍ഷത്തിനുള്ളിലാണ് 20 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ചിരിക്കുന്നത്.

കൂടാതെ, മാരുതി സുസൂക്കി ഏറ്റവുമധികം വിറ്റഴിച്ച വാഹനങ്ങളില്‍ ഒന്നാണ് സ്വിഫ്റ്റ്. 2005ലാണ് സ്വിഫ്റ്റ് നിരത്തിലെത്തിയത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ സ്വിഫ്റ്റ് സ്വന്തമാക്കാന്‍ സാധിക്കും.

Top