കൊച്ചി: കേരള ലളിതകലാ അക്കാദമിയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തില്‍ മന്ത്രി എ.കെ. ബാലനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ പറയുന്നതുപോലെ കാര്‍ട്ടൂണ്‍ അക്കാദമിക്ക് പ്രവര്‍ത്തിക്കാനാകില്ല. പുരസ്‌കാരം പിന്‍വലിക്കണമെന്ന് പറയാന്‍ മന്ത്രി എ.കെ. ബാലന് അധികാരമില്ലെന്നും കാനം പറഞ്ഞു.
അക്കാദമിയുടെ തീരുമാനമെല്ലാം അംഗീകരിക്കാന്‍ വലിയ മനസ്സ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് ജൂറിയാണ്. പുരസ്‌കാരം പിന്‍വലിക്കണമെന്ന് മന്ത്രി പറഞ്ഞാല്‍ പിന്നെ ഈ ജൂറിക്കും അക്കാദമിക്കും എന്താണ് പ്രസക്തിയെന്നും കാനം ചോദിച്ചു.