പ്രമുഖ വാഹനവെബ്‌സൈറ്റായ കാര്‍വാലെയെ എതിരാളിയായ കാര്‍ട്രേഡ് ഏറ്റെടുത്തതാണ് ഏറ്റവും പുതിയ സംഭവം. വാഹന വെബ്‌സൈറ്റ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് കാര്‍ട്രേഡ് നടത്തിയിരിക്കുന്നത്. ഇതിന് എത്ര തുക ചെലവിട്ടെന്ന് കാര്‍ട്രേഡ് വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 600 കോടി രൂപയുടെ ഇടപാടാണ് ഇതെന്ന് കരുതുന്നു.
ജര്‍മന്‍ മീഡിയ ഭീമനായ ആക്‌സല്‍ സ്പിങ്ങര്‍ , കാര്‍വാലെയുടെ മുഴുവന്‍ ഓഹരികളും കാര്‍ട്രേഡിനു നല്‍കി കളം കാലിയാക്കുകയായിരുന്നു.
കാര്‍വാലെ , കാര്‍ട്രേഡ് വെബ്‌സൈറ്റുകള്‍ക്ക് പ്രതിമാസം 3.2 കോടി സന്ദര്‍ശകരാണുള്ളത്. പുതിയ കാറുകളുടെയും യൂസ്ഡ് കാറുകളുടെയും വിപണനരംഗത്തുള്ള 9,000 സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് ഈ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം. വില്‍പ്പനയ്ക്കായി 2.25 ലക്ഷത്തോളം യൂസ്ഡ് കാറുകള്‍ ഈ വെബ്‌സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
കാര്‍വാലെയിലൂടെ പുതിയ വാഹനങ്ങളുടെയും കാര്‍ട്രേഡിലൂടെ പഴയ കാറുകളുടെയും വിപണനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാര്‍ട്രേഡ് സിഇഒ വിനയ് സാന്‍ഗി പറഞ്ഞു.