കൊച്ചി: ചലചിത്രതാരം അജു വര്‍ഗീസിനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു.
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിനാണ് നടപടി. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസ്.
പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് പിന്നീട് മാപ്പ് ചോദിച്ചിരുന്നു.
അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ സഹപ്രവര്‍ത്തകയുടെ (നടി) പേര് ചുവടെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തില്‍ അത് തിരുത്തുന്നു. നടിയോട് മാപ്പ് ചോദിക്കുന്നു.