തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിലെത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. വെള്ളയമ്പലം ഇന്ദിരാഭവനില്‍ നടന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പ്രദേശിക നേതാക്കളടക്കം നൂറോളം പേര്‍ക്കെതിരേ കേസെടുക്കും.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കെ.പി.സി.സി ഓഫീസില്‍ തിക്കും തിരക്കും ഉണ്ടാക്കിയതിനാണ് സ്വമേധയാ കേസെടുത്തത്. മണക്കാട് സുരേഷ്, മണ്ണാമൂല രാജേഷ്, സജു കവടിയാര്‍, കല്ലംപള്ളി ഹരിദാസ്, സുദര്‍ശനന്‍, പാളയം ഉദയന്‍ തുടങ്ങിയ പ്രദേശിക നേതാക്കളടക്കം കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേയാണ് കേസ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചായിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ഇന്ദിരാഭവനില്‍ തിക്കിത്തിരക്കി. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു ചടങ്ങുകള്‍. എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു.