കൊല്ലം: യുഡിഎഫ് ഹര്‍ത്താലില്‍ വാഹനം തടഞ്ഞതിന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു.
ഐ.പി.സി 283-ാംവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കണ്ണൂരില്‍ ബസ് തടഞ്ഞ ഹര്‍ത്താലനുകൂലികളെ യാത്രക്കാര്‍ ശകാരിച്ചിരുന്നു.
ആശുപത്രിയിലേക്കടക്കം പുറപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയാണ് രൂക്ഷമായ ഭാഷയില്‍ സമരക്കാരെ വളഞ്ഞിട്ട് ശകാരിച്ചത്.