തിരുവനന്തപുരം ; ഓട്ടിസം ബാധിച്ച കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം മറച്ച് വെച്ചതിന് ക്ലാസ് ടീച്ചര്‍ക്കെതിരേയും കേസെടുത്തേക്കും. പീഡനം നടന്ന കാര്യം ക്ലാസ് ടീച്ചറോട് കുട്ടി പറഞ്ഞിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറയുകയോ പോലീസിനെ അറിയിക്കുകയോ ചെയ്തില്ല എന്നതും കുറ്റകരമായ അനാസ്ഥയാണ്.
ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ച പരാതിയില്‍ കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.
സംഭവ ദിവസം അദ്ധ്യാപകന്‍ ധരിച്ചിരുന്ന വേഷമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങള്‍ നല്‍കിയതിനൊപ്പം രേഖാചിത്രവും കുട്ടി വരച്ചു നല്‍കിയിരുന്നു. ചോക്ലേറ്റ് വാങ്ങി കൊടുത്ത ശേഷമായിരുന്നു പീഡിപ്പിച്ചത്.
മൊബൈലില്‍ കാണിച്ച് കൊടുത്ത അശ്ലീല വീഡിയോയും കുട്ടി പാനലിന് കൈമാറി. സംഭവം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അദ്ധ്യാപകരുടെ ടോയ്‌ലെറ്റില്‍ വെച്ചാണ് പീഡിപ്പിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം അടങ്ങുന്ന റിപ്പോര്‍ട്ടാണ് വിദഗ്ധ പാനല്‍ പോലീസിന് കൈമാറിയത്.