സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ മതവിദ്വേഷ പ്രചാരണത്തിന് കേസ്

പത്തനംതിട്ട: സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ മതവിദ്വേഷ പ്രചാരണത്തിന് കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് അംഗം ആബിദ ഭായിക്കെതിരേയാണ് കേസെടുത്തത്. ശ്രീരാമനുമായി ബന്ധപ്പട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചുവെന്ന പരാതിയില്‍ ആറന്‍മുള പോലീസാണ് കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ ഇവര്‍ പങ്കുവെച്ച വിവാദ പോസ്റ്റ് നീക്കംചെയ്തു. നാരങ്ങാനം അഞ്ചാം വാര്‍ഡ് അംഗമായ ആബിദ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ്.നേരത്തെ ബി.ജെ.പി ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Top