കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത്.
അതേസമയം, വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് രാജ്യത്തു നിന്നും രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മാത്രമല്ല, കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണത്തിന് നേതൃത്വം നല്കിയ വൈക്കം ഡിവൈഎസ്പി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.