ബാര്‍കോഴ കേസ് ; 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

km mani

കൊച്ചി: ബാര്‍കോഴ കേസില്‍ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് 45 ദിവസം കൂടി കോടതി സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോഴയ്ക്കും തെളിവില്ല. സി.ഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് ഫലം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

Top