കോഴിക്കോട്: കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. നിരവധി തവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി പ്രതികരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോവാനൊരുങ്ങുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച നടപടി ക്രമങ്ങളിലേക്ക് വിജിലന്‍സ് സംഘം കടക്കും. കൃഷി തന്നെയാണോ അല്ലെങ്കില്‍ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.