തനിയ്‌ക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വരവര റാവു

ഹൈദരാബാദ്: തെറ്റായ പ്രസ്ഥാവനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തനിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ വരവര റാവു. ഭീമ കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് വരവര റാവു അടക്കമുള്ള ആഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇത് ശരിയല്ലെന്നും നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരെ സെപ്തംബര്‍ 5 വരെ വീട്ട് തടങ്കലില്‍ വയ്ക്കാന്‍ ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥയാണെന്നും ആരോപിച്ച് ഒട്ടേറെ പ്രമുഖര്‍ രംഗത്തെത്തി. ഭൂരിപക്ഷ ഹൈന്ദവ വാദത്തിനെതിരെ സംസാരിക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്തുന്ന രീതിയാണ് നടന്നു വരുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ് കുറ്റപ്പെടുത്തി. ജനാധിപത്യാവകാശങ്ങളിന്മേലുള്ള മോദി സര്‍ക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് ആരോപണമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഭീമ കൊരെഗാവ് സംഘര്‍ഷ കേസില്‍ കഴിഞ്ഞ ജൂണിന് മലയാളി മനുഷ്യാവകാശ പ്രവത്തകന്‍ ഉള്‍പ്പെടെ അഞ്ച് പെരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top