case against media’s who show photo of kottiyoor rape victim

rape

കേളകം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു.

പോക്‌സോ നിയമപ്രകാരം ഒരു സ്വാകാര്യ ചാനലിനും ഓണ്‍ലൈന്‍ മാധ്യമത്തിനുമെതിരെയാണ് കേസ്‌.

പീഡനത്തിനിരയായ കുട്ടിയുടെയും രക്ഷിതാക്കളുടെയും ഇവരുടെ വീടിന്റെയും ഫോട്ടോ പ്രദര്‍ശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

പീഡനത്തിനിരയാകുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ വാര്‍ത്തകളോ ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മാധ്യമങ്ങള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി .

സംഭവത്തില്‍ അറസ്റ്റിലായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റു ഒമ്പതു പേര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Top