കോഴിക്കോട്: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പൊലീസ് കേസെടുത്തു.
കൊടുവള്ളി മുസ്ലീം ഓര്‍ഫനേജ് കോളേജിലെ ബി.എഡ് സെന്ററിലെ പരിപാടി കഴിഞ്ഞുവരവെയാണ് വിദ്യാര്‍ത്ഥികളെഎംഎല്‍എ മര്‍ദ്ദിച്ചത്.
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
കോളേജിലെ സ്‌റ്റേജ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് എംഎസ്എഫ് നേരത്തെ ആരോപിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് അഴിമതി ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രകോപിതനായി എം.എല്‍.എ മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ എംഎല്‍എ പിന്തുര്‍ന്ന് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം,സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് പരാതിയില്‍ എംഎല്‍എയുടെ ഗണ്‍മാന്‍ നല്‍കിയ മറ്റൊരു പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
മുസ്‌ലിം ലീഗില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയും കാരാട്ട് റസാഖ് മുന്‍പ് ഉന്നയിച്ചിട്ടുണ്ട്.