സ്ത്രീവിരുദ്ധ പരാമര്‍ശം ; മന്ത്രി എം എം മണിക്കെതിരെ കേസ്

mani

തിരുവനന്തപുരം: എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ശിക്ഷാര്‍ഹമായ കുറ്റമാണ് മന്ത്രി ചെയ്തത്. സ്ത്രീകളെ പരസ്യമായി അവഹേളിക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിഷയം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി എസ്പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ പ്രസ്താവനയാണ് വിവാദമായത്.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

Top