യുപിയിൽ വിദ്യാർത്ഥിയെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകനെതിരെ കേസ്

ലഖ്നൗ : ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട്‌ മുഖത്തടിപ്പിച്ച വീ‍ഡിയോ പുറത്ത് വിട്ട ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഏഴ് വയസുകാരനെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മുസഫർനഗറിലെ നേഹ പബ്ലിക്‌ സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാ​ഗി മുസ്ലീം വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന വീഡിയോ ആണ് മുഹമ്മദ് സുബൈറൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ കേസെടുക്കുകയും അന്വേഷണത്തിന്റെ ഭാ​ഗമായി സ്കൂൾ അടച്ചിടാനും അധികൃതർ നിർദേശിച്ചിരുന്നു.

Top