ഒമര്‍ ലുലു പറ്റിച്ചെന്ന് ; പരാതിയുമായി ‘ഒരു അഡാര്‍ ലവ്’ നിര്‍മ്മാതാവ് ഔസേപ്പച്ചന്‍

Omar lulu Oru adar love

തിരുവനന്തപുരം: റിലീസിന് മുന്‍പ് തരംഗം സൃഷ്ടിച്ച ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഔസേപ്പച്ചന്‍. 30 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയിട്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി.

നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറങ്ങാത്തത് മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും നിര്‍മാതാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംവിധായകന്‍ ഒമര്‍ ലുലു ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതായാണ് വിവരം.

Top