കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു.
നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നടിയെ അവഹേളിച്ച് മാധ്യമങ്ങളില്‍ സംസാരിച്ചെന്ന് പരാതിയില്‍ പറയുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ ചലച്ചിത്രതാരം അജു വര്‍ഗീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സമാന കുറ്റത്തിന്റെ പേരില്‍ പി.സി ജോര്‍ജിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.