case against plus one student-rape attempt

KIDNAPING

തൃത്താല :വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പിടിയില്‍. വീട്ടമ്മയുടെ പരാതിയില്‍ 16കാരനായ വിദ്യാര്‍ത്ഥിയെ തൃത്താല എസ്‌ഐ അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

സംഭവം ഇങ്ങനെ: കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടമ്മയുമായി പരിചയമുള്ള വിദ്യാര്‍ത്ഥി ഇവിടെ എത്തുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു.

അല്‍പസമയം കഴിഞ്ഞ്, വീട്ടില്‍ ആരുമില്ലെന്ന് മനസിലായതോടെ വിദ്യാര്‍ത്ഥി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വീട്ടമ്മ അടുക്കളയിലേക്ക് വെള്ളമെടുക്കാന്‍ പോയപ്പോള്‍ പിറകെ എത്തി കൈയ്യില്‍ കരുതിയിരുന്ന കത്തി അവരുടെ കഴുത്തില്‍ വയ്ക്കുകയും ശേഷം ഉപദ്രവിക്കുകയുമായിരുന്നു.

തുടര്‍ന്ന് കുതറി ഓടിയ വീട്ടമ്മ സമീപത്തെ ഭര്‍ത്തൃസഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥി ഓടിപ്പോവുകയും ചെയ്തു.

അതേസമയം, നാട്ടുകാരുടെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന കാസറ്റ് കട നടത്തിപ്പുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഇയാള്‍ സ്ഥിരമായി അശ്ലീലചിത്രങ്ങള്‍ കൈമാറിയെന്നും പരാതിയില്‍ പറയുന്നു.

Top