നടിയെ ആക്രമിച്ച കേസ്‌ ; പള്‍സര്‍ സുനി ‘ലക്ഷ്യ’യിലെത്തിയതിന് സാക്ഷി

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ്.

സുനി എത്തിയതിന് ലക്ഷ്യയിലെ ജീവനക്കാരന്‍ സാക്ഷിയാണ്. പൊലീസ് ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയെടുത്തു.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് കിട്ടിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെന്നാണ് സൂചന.

മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

Top