തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എസ് ഐക്കെതിരെ കേസ്

കാസർകോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച കാസർകോട് എസ്ഐ യ്ക്കെതിരെ കേസെടുത്തു. ഫേസ്ബുക്ക്‌ അക്കൗണ്ടിൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തതിനാണ് കേസെടുത്തത്. എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് പൊലീസ് കേസെടുത്തത്.

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് എസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തത്. റപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Top