പത്തനംതിട്ട: തിരുവല്ലയില്‍ മദ്യലഹരിയില്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കവിയൂര്‍ സ്വദേശി എബ്രഹാം തോമസിനാണ് മര്‍ദ്ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന അനില്‍ അച്ഛന്‍ എബ്രഹാം തോമസിനെ വടി ഉപയോഗിച്ച് തല്ലുകയും അസഭ്യം പറയുകയും ചെയ്തു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ എബ്രഹാമിനെ തിരുവല്ല താലൂക്ക് ആശുപചത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി ആയ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് അനിലിനെതിരെ കേസെടുത്തത്.