ചേര്‍പ്പ്: ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. യൂട്യൂബ് വഴി തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്.
കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ അപ്പോഴേയ്ക്കും അഞ്ച് ലക്ഷത്തോളം ആളുകള്‍ കണ്ടിരുന്നു.