തോമസ് ചാണ്ടിക്കെതിരായ കേസ് ; റവന്യൂമന്ത്രിയെ തള്ളി എജി

thomas chandy

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസില്‍ രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയ തീരുമാനത്തില്‍ മാറ്റമില്ലെന്ന് എജിയുടെ ഓഫീസ്.

കേസില്‍ ആര് ഹാജരാകണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും എജിയുടെ ഓഫീസ് വ്യക്തമാക്കി.

അതിനാല്‍ തന്നെ, തോമസ് ചാണ്ടിക്കെതിരായ കേസില്‍ കെ.വി സോഹന്‍ തുടരും.

നേരത്തെ, കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് റവന്യൂമന്ത്രി കത്തയച്ചു.

പൊതുതാല്‍പ്പര്യമുള്ള കേസായതിനാല്‍ അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സാധാരണ റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ്.

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നു.

സിപിഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ നിന്ന് മാറ്റിയത്.

Top