തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം ; കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും

pinarayi-vijayan

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തിലെ കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എ ജിക്ക് നിര്‍ദേശം നല്‍കി.

അതേസമയം, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറിയെന്ന് കാനം തുറന്നടിച്ചു.

മാത്രമല്ല, കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചു.

കയ്യേറ്റത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന പി എച്ച് കുര്യന്റെ പ്രസ്താവനയിലാണ് കാനം വിമര്‍ശിച്ചത്.

Top