തോമസ് കെ.തോമസ് എംഎൽഎക്ക് എതിരായ ജാതി അധിക്ഷേപ കേസ്:ഡിവൈഎസ്പി അന്വേഷിക്കും

ആലപ്പുഴ : എൻ സി പി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ് പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്.

കേസിൽ പരാതിക്കാരിയുടെ വിശദമായി മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എൻസിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തും.അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന വീഡിയോയുടെ പൂർണരൂപം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിശദമായ സാക്ഷികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എം എൽ എയേയും ഭാര്യയേയും ചോദ്യം ചെയ്യുക

Top