കൊച്ചി: പ്രമുഖ നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഇന്ന് പരാതിക്കാരിയെ വിസ്തരിക്കും. എറണാകുളം സിജെഎം കോടതിയിലാണ് വിസ്താരം. ഉണ്ണിമുകുന്ദന്‍ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി യുവതി പരാതിപ്പെട്ടിരുന്നു.
യുവതിക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഉണ്ണിമുകുന്ദനില്‍ നിന്ന് യുവതി ഭീഷണി നേരിടുന്നതിനാലാണിതെന്നാണ് വിശദീകരണം.
കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15-നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്റെ വീട്ടില്‍ സിനിമയുടെ തിരക്കഥ പറയാന്‍ ചെന്നപ്പോള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ഉന്നയിച്ച പരാതി. അതേസമയം പരാതി വ്യാജമാണെന്നും യുവതിയുടേത് പണം തട്ടാനുളള ശ്രമമാണെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരുന്നു.