കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെതിരെയും മറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.
നേരത്തെ, ജയരാജനെതിരായ മുദ്രാവാക്യം വിളിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജനും പാര്‍ട്ടി നേതൃത്വവും ആരോപിച്ചിരുന്നു. ഇതിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്.
ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം വിളി ഉയര്‍ന്നത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.