വിജയ് പി നായര്‍ക്കെതിരായ കേസ് സൈബര്‍ ക്രൈം പൊലീസിന്

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീ വിരുദ്ധവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍, സംവിധായകന്‍ ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരായ കേസുകള്‍ സൈബര്‍ ക്രൈം പൊലീസിന് കൈമാറി. വിജയ് പി നായരെ സിനിമ പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളില്‍ തമ്പാനൂര്‍ പൊലീസ് അന്വേഷണം തുടരും.

ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ഹാര്‍ഡ് ഡിസ്‌കോ മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ക്കോ വേണ്ടിയാണ് അന്വേഷണം. നേരത്തെ ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി വകുപ്പ് 67, 67 (എ) ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിജയ് പി നായര്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം വിജയ് പി നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഇയാളുടെ ചാനലിലെ വീഡിയോയാണ് യൂട്യൂബ് നീക്കം ചെയ്തത്.

Top