മാവേലിക്കര : വീട്ടമ്മയുടെ പരാതിയില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ കേസെടുത്തു. വീട്ടമ്മയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.
പുണ്യാളന്‍ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനെതിരെ തെക്കേകര ഉമ്പര്‍നാട് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗ്രൂപ്പിലൂടെ വീട്ടമ്മയും ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രങ്ങളിട്ട ശേഷം വീട്ടമ്മയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.
അയല്‍വാസി വഴി ഗ്രൂപ്പിനെക്കുറിച്ച് വിവരമറിഞ്ഞ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദേശത്തുള്ള ഭര്‍ത്താവും വിവരങ്ങള്‍ അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.