ഉണ്ണി മുകുന്ദനതിരെ യുവതി കോടതിയില്‍ രഹസ്യ മൊഴി നല്‍കി; കേസ് 23 ന് വീണ്ടും പരിഗണിക്കും

കൊച്ചി: ചലച്ചിത്ര താരം ഉണ്ണി മുകുന്ദനതിരെ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിചാരണ കേട്ടു. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. ഈ മാസം 23 ന് കോടതി വീണ്ടും വാദം കേള്‍ക്കും.

ഇടപ്പള്ളിയിലെ ഉണ്ണിയുടെ വീട്ടില്‍ കഥ പറയാനെത്തിയ തന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2017 ല്‍ ആണ് പീഡനകുറ്റം ആരോപിച്ച് യുവതി പരാതി നല്‍കിയത്.

എന്നാല്‍ തന്നെ കള്ളകേസില്‍ പെടുത്തി പണം തട്ടാനാണ് യുവതിയുടെ ശ്രമം എന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top