തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ കേസെടുത്തു. ലേബർ വകുപ്പിനു മുന്നിലാണ് ജീവനക്കാരൻ അനിൽകുമാർ ബഹളമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. കന്റോണ്‍മെന്റ് പൊലീസ് അനില്‍കുമാറിനെ പ്രതിയാക്കി കേസ് എടുത്തു.
കര്‍ശന സുരക്ഷയുള്ള സെക്രട്ടേറിയറ്റിലാണ് ജീവനക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനുള്ളില്‍ വച്ചാണ് മദ്യപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.