ചെന്നൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയെന്ന് വാര്‍ത്ത നല്‍കിയ ദിനമലര്‍ പത്രത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റര്‍ക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്താനും സാമുദായിക സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്.
സംപ്രേഷണം വാക്കാല്‍ വിലക്കിയെന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, നിര്‍മല സീതാരാമന്‍ അടക്കം ബിജെപി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, സ്റ്റാലിന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കിയ പ്രഭാതഭക്ഷണ ദ്ധതി കാരണം കക്കൂസുകള്‍ നിറയുമെന്ന വാര്‍ത്ത നല്‍കി വിവാദത്തിലായിരുന്നു ദിനമലര്‍.