മോഹനന്‍ വൈദ്യര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ആലപ്പുഴ: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.

മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാല്‍ അന്വേഷണം കായംകുളം പൊലീസിനു കൈമാറും. ആലപ്പുഴയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നടത്തിയ അദാലത്തിലാണ് പരാതി സമര്‍പ്പിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടര്‍ന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top