വര്‍ഗീയ പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു.

കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മുതലക്കുളത്ത് 2006-ല്‍ വര്‍ഗീയ പ്രസംഗം നടത്തിയതിനാണ് നടപടി.

മാറാട് വിഷയത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചെന്നാണ് കേസ്.

അതേസമയം, പറവൂരില്‍ ശശികല നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു.

ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

എംഎല്‍എ വി.ഡി സതീശനും ശശികലയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം താന്‍ ഒരു എഴുത്തുകാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല പറഞ്ഞു.

കോണ്‍ഗ്രസാണ് എഴുത്തുകാരെ കൊല്ലുന്നത്. ആ കോണ്‍ഗ്രസിനെ കരുതിയിരിക്കണമെന്നാണ് താന്‍ പറഞ്ഞത്. ആര്‍.എസ്.എസിനെതിരായി എഴുതുന്നവരെ കൊല്ലണമെങ്കില്‍ അതിനു മാത്രമല്ലേ സമയം കാണൂ എന്നും ശശികല പറഞ്ഞു.

Top